സിനദിൻ സിദാനെ പരിശീലകനായി വേണം, യുണൈറ്റഡിനോട് ആവശ്യവുമായി ക്രിസ്റ്റ്യാനോ

Webdunia
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (21:24 IST)
മുൻ ഫ്രഞ്ച് താരവും റയൽ മാഡ്രിഡ് പരിശീലകനുമായിരുന്ന സിനദിൻ സിദാനെ യുണൈറ്റഡ് പരിശീലകനാക്കണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡൊ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളെ തുടർന്നുള്ള ഇടവേളയിൽ സിദാന്റെ താത്‌പര്യം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപിച്ചതായാണ് സൂചന.
 
പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ 4-2ന് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് പരിശീലകനായി സിദാനെ കൊണ്ടുവരണമെന്ന താത്‌പര്യം ശക്തമായത്. ടീം മോശം പ്രകടനം തുടരുന്ന സാഹചര്യത്തിൽ നിലവിലെ പരിശീലകനായ സോൾഷെയർ ഉടൻ തന്നെ മാറാനാണ് സാധ്യത. റൊണാൾഡോയ്ക്ക് പുറമെ റാഫേൽ വരാനെയും സിദാന് കീഴിൽ കളിച്ച താരങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article