രണ്ടുപേരും ഇങ്ങനെ കളിച്ചാൽ പറ്റില്ല, പാക് ബാറ്റ്സ്മാന്മാരെ വിമർശിച്ച് ഇൻസമാം

Webdunia
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (21:20 IST)
പാകിസ്ഥാൻ ഓപ്പണർമാരായ ബാബർ അസമും മുഹമ്മദ് റിസ്‌വാനും കളി മെച്ചപ്പെടുത്തണമെന്ന് ക്രിക്കറ്റ് ഇതിഹാസം ഇൻസമാം ഉൾ ഹക്ക്. വെസ്റ്റിൻഡീസിനെതിരായ സന്നാഹമത്സരത്തിലെ താരങ്ങളുടെ മെല്ലെപ്പോക്കിനെയാണ് ഇൻസമാം വിമർശിച്ചത്.
 
കഴിഞ്ഞ രണ്ടു വര്‍ഷമായി ബാബറും റിസ്വാനും വളരെ നന്നായാണ് കളിക്കുന്നത്. എന്നാല്‍ അവരുടെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തണമെന്ന് ഞാൻ കരുതുന്നു. ഇരുവരെയും ടീം വലിയതോതിൽ ആശ്രയിക്കുന്നുണ്ട്. രണ്ടുപേരും മികച്ച സ്ട്രൈക്ക്‌റേറ്റിൽ കളിച്ചില്ലെങ്കിൽ പാകിസ്ഥാൻ കഷ്ടത്തിലാകും ഇൻസമാം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article