പാക് ടീമിന്റെ പരിശീലകനായി സഖ്‌ലൈൻ മുഷ്‌താഖ് ചുമതലയേറ്റെടുത്തേക്കും

വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (20:27 IST)
മുൻ പാകിസ്താൻ സ്പിന്നർ സഖ്‌ലൈൻ മുഷ്‌താഖ്‌ ടി20 ലോകകപ്പിൽ പാകിസ്താൻ ടീമിന്റെ പരിശീലകനാവുമെന്ന് സൂചനകൾ. മുൻ കോച്ചായ മിസ്‌ബ ഉൾഹഖും പരിശീലകനായിരുന്ന വഖാർ യൂണിസും പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായുള്ള പ്രശ്നങ്ങളെ തുടർന്ന് സ്ഥാനം ഒഴിഞ്ഞിരുന്നു.
 
മിസ്ബാ ഉൽ ഹഖ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് വരാനിരിക്കുന്ന ടി20ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി മുൻ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡനെ പാകിസ്താൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായും മുൻ ദക്ഷിണാഫ്രിക്കൻ താരം വെർനോൺ ഫിലാണ്ടറിനെ ബൗളിംഗ് പരിശീലകനായും നിയമിച്ചിരുന്നു.
 
വിദേശികോച്ചുകൾക്ക് പകരം തദ്ദേശീയനായ പരിശീലകനെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ കോച്ചിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. റമീസ് രാജയുമായി ഈ വിഷയത്തിൽ സഖ്‌ലൈൻ കൂടിക്കാഴ്‌ച്ച നടത്തിയതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍