ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ അശ്വിന്റെ പ്രകടനത്തിൽ കോലി തൃപ്‌തനായിരുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനെ തുടർന്നാണ് അശ്വിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പുറത്തിരുത്തിയതെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു. ടി20 ലോകകപ്പ് ടീമിൽ നിന്നും അശ്വിനെ പുറത്താക്കണമെന്ന് കോലി ആവശ്യപ്പെട്ടെങ്കിലും രോഹിത് ശർമ അശ്വിനെ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.