കിവികളെ തളയ്ക്കാൻ ഇന്ത്യൻ ടീമിനൊപ്പം ദ്രാവിഡ് ഇടക്കാല പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്

വ്യാഴം, 14 ഒക്‌ടോബര്‍ 2021 (16:09 IST)
ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇതിഹാസതാരം രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ ഇടക്കാല പരിശീകനായേ‌ക്കുമെന്ന് റിപ്പോർട്ട്. രവി ശാസ്‌ത്രിയുൾപ്പടെയുള്ള സപ്പോർട്ടിങ് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇതോടെ ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കുന്നത് വൈകുമെന്നുറപ്പായി. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. 
 
മുഖ്യ പരിശീലകനെ കണ്ടെത്താൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാലാണ് താത്‌കാലിക പരിശീകനായി ദ്രാവിഡിനെ പരിഗണിക്കുന്നത്. വിദേശകോച്ചുകൾ ഇന്ത്യൻ പരിശീലകനാകാൻ താത്‌പര്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ കോച്ചിനെ തന്നെ നിയമിക്കാനാണ് ബിസിസിഐ താത്‌പര്യപ്പെടുന്നത്.
 
 ദ്രാവിഡിനെ പൂര്‍ണസമയ കോച്ചായി നിയമിക്കാന്‍ ബിസിസിഐക്ക് താല്‍പര്യമുണ്ടെങ്കിലും അദേഹം സമ്മതം മൂളിയിട്ടില്ല.ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍