ഓള് ഇന്ത്യ സെലക്ഷന് കമ്മിറ്റിയും ടീം മാനേജ്മെന്റും ഒരുമിച്ചാണ് തീരുമാനമെടുത്തത്. ഹാർദ്ദിക് പാണ്ഡ്യ പന്തെറിയാത്ത സാഹചര്യം കൂടെ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശാര്‍ദുലിന് സാധിച്ചിരുന്നു. 15 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റുകളാണ് താരം ഐപിഎല്ലിൽ സ്വന്തമാക്കിയത്.