KL Rahul: അഹമ്മദബാദ് ടെസ്റ്റില്‍ രാഹുലിനു സെഞ്ചുറി, ഇന്ത്യക്ക് ലീഡ്

രേണുക വേണു

വെള്ളി, 3 ഒക്‌ടോബര്‍ 2025 (12:01 IST)
KL Rahul

KL Rahul: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുലിന് സെഞ്ചുറി. 190 പന്തില്‍ 12 ഫോറുകളുടെ അകമ്പടിയോടെയാണ് രാഹുല്‍ രാജ്യാന്തര കരിയറിലെ 20-ാം സെഞ്ചുറി നേടിയത്. ടെസ്റ്റ് കരിയറിലെ രാഹുലിന്റെ 11-ാം സെഞ്ചുറിയാണിത്. 
 
ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രാഹുലിന്റെ വ്യക്തിഗത സ്‌കോര്‍ 114 പന്തില്‍ 53 ആയിരുന്നു. രണ്ടാം ദിനമായ ഇന്ന് 76 പന്തില്‍ 47 റണ്‍സ് കൂടി നേടി സെഞ്ചുറി തികച്ചു. 
 
കളിയില്‍ ഇന്ത്യ ആധിപത്യം തുടരുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 162 ലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ലീഡ് 56 റണ്‍സ്. രാഹുലിനൊപ്പം ധ്രുവ് ജുറല്‍ (38 പന്തില്‍ 14) ആണ് ക്രീസില്‍. അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിനെയാണ് (100 പന്തില്‍ 50) രണ്ടാം ദിനമായ ഇന്ന് ഇന്ത്യക്ക് നഷ്ടമായത്. യശസ്വി ജയ്‌സ്വാള്‍ (54 പന്തില്‍ 36), സായ് സുദര്‍ശന്‍ (19 പന്തില്‍ ഏഴ്) എന്നിവരെ ഇന്നലെ നഷ്ടമായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍