അര്‍ധ സെഞ്ചുറിയുമായി ഓപ്പണര്‍ കെ.എല്‍.രാഹുല്‍ (114 പന്തില്‍ 53), നായകന്‍ ശുഭ്മാന്‍ ഗില്‍ (42 പന്തില്‍ 18) എന്നിവരാണ് ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (54 പന്തില്‍ 36), സായ് സുദര്‍ശന്‍ (19 പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്കു നഷ്ടമായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച വെസ്റ്റ് ഇന്‍ഡീസിനു തുടക്കം മുതല്‍ പതറി. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ആകുമ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ജസ്റ്റിന്‍ ഗ്രീവ്‌സ് (48 പന്തില്‍ 32), ഷായ് ഹോപ് (36 പന്തില്‍ 26), റോസ്റ്റണ്‍ ചേസ് (43 പന്തില്‍ 24) എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രിത് ബുംറ മൂന്നും വിക്കറ്റുകള്‍ നേടി. കുല്‍ദീപ് യാദവിനു രണ്ടും വാഷിങ്ടണ്‍ സുന്ദറിനു ഒരു വിക്കറ്റും.