India's Squad For West Indies Tour: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; ജഡേജ ഉപനായകന്‍, പന്തിനു വിശ്രമം

രേണുക വേണു

വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (13:04 IST)
India's Squad for West Indies Series: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ മുതിര്‍ന്ന താരം രവീന്ദ്ര ജഡേജയ്ക്ക് ഉപനായകസ്ഥാനം. 
 
ജസ്പ്രിത് ബുംറ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കും. റിഷഭ് പന്തിനു വിശ്രമം അനുവദിച്ചു. ധ്രുവ് ജുറലും എന്‍ ജഗദീശനും വിക്കറ്റ് കീപ്പര്‍മാര്‍. കരുണ്‍ നായര്‍, സര്‍ഫ്രാസ് ഖാന്‍ എന്നിവര്‍ക്കു ടീമില്‍ ഇടമില്ല. 
 
ഇന്ത്യ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, എന്‍ ജഗദീശന്‍, മുഹമ്മദ് സിറാജ്, പ്രസിത് കൃഷ്ണ, കുല്‍ദീപ് യാദവ് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍