സ്കോർ ചെയ്യാനാവുന്നില്ല, പിന്നാലെ പരിക്കും, മാഞ്ചസ്റ്റർ സിറ്റിയുമായുള്ള വമ്പൻ പോരാട്ടം മെസ്സിക്ക് നഷ്ട‌മാവും

ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (16:47 IST)
പിഎസ്‌ജിയിൽ താളം കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്കും വില്ലനാകുന്നു. ഇടതു കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് മെസിക്ക് അടുത്ത ആഴ്‌ച്ച നടക്കുന്ന ചാമ്പ്യൻസ് ലീഗിലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരവും നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ലിയോണിനെതിരായ കളിക്കിടയിൽ മെസ്സിയെ കോച്ച് പോച്ചെട്ടിനോ പിൻവലിച്ചിരുന്നു. പരിക്കിനെ തുടർന്നാണ് താരത്തെ പിൻവലിച്ചതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പരിക്ക് സ്കാനിങ്ങിലും വ്യക്തമായതോടെയാണ് താരത്തിന് വിശ്രമമനുവധിച്ചത്. പിഎസ്‌ജിക്കായി 3 മത്സരങ്ങളാണ് മെസി ഇതുവരെ ക‌ളിച്ചത്. മൂന്നെണ്ണത്തിലും കാര്യമായ സംഭാവനകൾ നൽകാൻ മെസ്സിക്കായിട്ടില്ല.
 
ലിയോണിനെതിരായ മത്സരത്തിൽ മെസി തന്റെ പതിവ് ഫോമിലേക്ക് ഉയരുന്നതിനിടെയാണ് താരത്തെ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്‌തത്. മെസ്സി ഇതിൽ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് മെസ്സിയുടെ പരിക്കിനെ പറ്റിയുള്ള വിവരങ്ങളും പുറത്തുവരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍