ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ നിങ്ങൾക്ക് വിലകുറച്ച് കാണാനാവില്ല, പോർച്ചുഗലിൻ്റെ പരാജയത്തിൽ വിമർശനവുമായി ജോർജീന

Webdunia
ഞായര്‍, 11 ഡിസം‌ബര്‍ 2022 (14:19 IST)
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കൊയോട് ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായതിൽ പരിശീലകനെതിരെ വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗേൾ ഫ്രണ്ട് ജോർജീന. ഇന്ന് നിങ്ങളുടെ ഫ്രണ്ട് തെറ്റായ തീരുമാനമെടുത്തു.എന്നാണ് ജോർജീന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
 
നിങ്ങൾ ഒരുപാട് ബഹുമാനിക്കുന്ന ആ സുഹൃത്ത്. ഒടുവിൽ അദ്ദേഹം തന്നെ നിങ്ങളെ ഗ്രൗണ്ടിലിറക്കിയപ്പോൾ കളി മാറിയ വിധം നമ്മൾ കണ്ടതാൺ. എന്നാൽ അപ്പോഴേക്കും വൈകിപോയി. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ നിങ്ങൾക്ക് വിലകുറച്ച് കാണാനാവില്ല. ഏറ്റവും ശക്തിയുള്ള ആയുധമാണത്. ജീവിതം നമ്മെ പാഠങ്ങൾ പഠിപ്പിക്കുന്നു. ഇന്ന് തോൽക്കുകയല്ല പഠിക്കുകയാണ് ചെയ്തത്. നിങ്ങളെ ഞങ്ങൾ ആരാധിക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ജോർജീന കുറിച്ചു.
 
മൊറോക്കോയ്ക്കെതിരെ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന റൊണാൾഡോ മത്സരത്തിൻ്റെ 52ആം മിനിറ്റിലാണ് കളത്തിലിറങ്ങിയത്. പ്രീ ക്വാർട്ടറിലും ആദ്യ ഇലവനിൽ റൊണാൾഡോയ്ക്ക് അവസരം നൽകിയിരുന്നില്ല. റോണൊയെ സബ്സ്റ്റിറ്റ്യൂട്ട് ആയി കൊണ്ടുവരിക എന്നത് ടീമിൻ്റെ തന്ത്രത്തിൻ്റെ ഭാഗമാണെന്നായിരുന്നു പരിശീലകൻ സാൻ്റോസ് ഇതിന് കാരണമായി പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article