യൂറോപ്പിൽ ഇനി ഫുട്‌ബോൾ വസന്തം, പ്രീമിയർ ലീഗ്, ലാലിഗ, ബുണ്ടസ് ലിഗ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

Webdunia
വെള്ളി, 13 ഓഗസ്റ്റ് 2021 (12:59 IST)
യൂറോപ്പിൽ വമ്പൻ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ്, സ്പാനിഷ് ലാലിഗ, ജര്‍മന്‍ ബുണ്ടസ് ലിഗ എന്നിവയ്ക്ക് ഇന്ന് രാത്രിയാണ് തുടക്കം കുറിക്കുക. ഫ്രഞ്ച് ലീ‌ഗ് മത്സരങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
 
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി, രണ്ടാം സ്ഥാനക്കാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍, ചെല്‍സി, ആഴ്സനല്‍, ടോട്ടന്നം ടീമുകളാണ് കിരീടപോരാട്ടത്തിനിറങ്ങുന്നത്. ആദ്യമത്സരം ബ്രെന്റ്ഫോഡ്- ആഴ്സനല്‍ (വെള്ളിയാഴ്ച രാത്രി 12.30).
 
സ്പാനിഷ് ലാലിഗ മെസ്സിയുടെ താരപകിട്ട് ഇല്ലാതെയാകും ഇത്തവണ നടക്കുക. കരുത്തരായ ബാഴ്‌സലോണയും അത്‌ലറ്റികോ മാഡ്രിഡും റയൽ മാഡ്രിഡുമാണ് കിരീടത്തിനായി പ്രധാനമായും മാറ്റുരയ്ക്കുന്നത്. ഇന്ന് രാത്രി 12:30ന് വലൻസിയയും ഗെറ്റാഫെയും തമ്മിലാണ് ലാ ലിഗയിലെ ആദ്യ മത്സരം.

അനുബന്ധ വാര്‍ത്തകള്‍

Next Article