നോഹരമായ വിശകലനത്തിലൂടെ ഇത്തരം തീരുമാനം എടുക്കുന്നവരെ നിശ്ചയമായും അഭിനന്ദിക്കണമെന്ന് പരിഹസിച്ചുകൊണ്ടാണ് നെയ്‌മറുടെ വിമർശനം. അതേസമയം അപ്പീലിന് പോലും അവസരം നൽകാതെ 2 കളികളിൽ വിലക്കേർപ്പെടുത്തിയതിനെതിരെ ജെസ്യൂസും രംഗത്തെത്തി. ക്വാർട്ടർ ഫൈനലിൽ ചിലിക്കെതിരെ നടത്തിയ ഗുരുതര ഫൗളിനാണ് റഫറി ബ്രസീലിയൻ സ്‌ട്രൈക്കർക്ക് ചുവപ്പ് കാർഡ് നൽകിയത്. സസ്‌പെന്‍ഷനൊപ്പം 5000 ഡോളര്‍ പിഴയും താരത്തിന് ചുമത്തിയിട്ടുണ്ട്.