ലോർഡ്‌സിൽ രാഹുൽ നടത്തിയത് കരിയറിലെ മികച്ച പ്രകടനം: പ്രശംസയുമായി രോഹിത് ശർമ

Webdunia
വെള്ളി, 13 ഓഗസ്റ്റ് 2021 (12:36 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ ശുഭ്‌മാൻ ഗില്ലിനും മായങ്ക് അഗർവാളിനും പരിക്കേൽക്കുന്നതോടെയാണ് കെഎൽ രാഹുൽ ഓപ്പണിങ് സ്ഥാന‌ത്തേക്കെത്തുന്നത്. ഏകദിനത്തിലും ടി20യിലും മികച്ച റെക്കോഡ് ഉണ്ടെങ്കിലും ടെസ്റ്റ് മത്സരങ്ങളിൽ അത് ആവർത്തിക്കാൻ രാഹുലിനായിരുന്നില്ല.
 
കോലിക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും സാങ്കേതികതികവുള്ള ബാറ്റ്സ്മാനായി പരിഗണിക്കപ്പെട്ടിട്ടും രാഹുൽ ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ചോയ്‌സ് ആവതിരുന്നത് ടെസ്റ്റിലെ മുൻകാല പ്രകടനങ്ങളുടെ പേരിലായിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമിലാണ് താരം. ആദ്യ ടെസ്റ്റിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ താരം രണ്ടാം ടെസ്റ്റിലെ ഒന്നാം ദിനം അവസാനിക്കുമ്പോൾ 127 റൺസുമായി പുറത്താവാതെ നില്‍ക്കുകയാണ്. ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം 126 റണ്‍സാണ് രാഹുല്‍ നേടിയത്. 
 
ഇപ്പോഴിതാ ലോർഡ്‌സിലെ രാഹുലിന്റെ പ്രകടനത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്‌മാൻ രോഹിത് ശർമ. രാഹുല്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ച ഇന്നിങ്‌സാണ് ലോര്‍ഡ്‌സിലേതെന്നാണ് രോഹിത് പറയുന്നത്. ഉത്തരവാദിത്തത്തോടെയാണ് രാഹുല്‍ കളിച്ചത്. സമ്പൂര്‍ണ നിയന്ത്രമുള്ള ഇന്നിങ്‌സ്. രാഹുല്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ചതായിട്ടാണ് എനിക്ക് തോന്നുന്നത്.
 
വ്യക്തമായ പദ്ധതി രാഹുലിനുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ ഇന്നിങ്‌സ് മഹത്തരമാകുന്നത്. നിങ്ങളുടെ ടെക്‌നിക്കില്‍, പദ്ധതികളില്‍ ആത്മവിശ്വാസമുണ്ടാവുമ്പോള്‍ തീര്‍ച്ചയായും അത് വിജയത്തിലെത്തും രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article