എവിടെയെങ്കിലും ഉറച്ച് നിൽക്കടാ, അടുത്ത സീസണിൽ ഗോവയിലേക്കില്ല, മുംബൈയിൽ തന്നെ തുടരുമെന്ന് യശ്വസി ജയ്സ്വാൾ

അഭിറാം മനോഹർ

വെള്ളി, 9 മെയ് 2025 (20:49 IST)
അടുത്ത ആഭ്യന്തര സീസ മുംബൈ വിട്ട് ഗോവയ്ക്കായി കളിക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റ് അനുമതി തേടിയ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ നിലപാട് മാറ്റി. ഏപ്രിലിലാണ് അടുത്ത ഐപിഎല്‍ സീസണില്‍ ഗോവയ്ക്കായി കളിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് യശ്വസി ജയ്‌സ്വാള്‍ അപേക്ഷ നല്‍കിയത്. ഇത് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അംഗീകരിക്കുകയും ഗോവയ്ക്കായി കളിക്കാന്‍ എന്‍ഒസി നല്‍കുകയും ചെയ്തിരുന്നു.
 
എന്നാല്‍ ഇപ്പോഴിതാ തനിക്ക് നല്‍കിയ എന്‍ഒസി പിന്‍വലിക്കണമെന്നും അടുത്ത സീസണിലും മുംബൈയ്ക്കായി തന്നെ കളിക്കാനാണ് ആഗ്രഹമെന്നും റഞ്ഞ് മുംബൈ ക്രിക്കറ്റ് അസോസിയേഷന് വീണ്ടും കത്തയച്ചിരിക്കുകയാണ് താരം. വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.കുടുംബത്തോടൊപ്പം ഗോവയിലേക്ക് മാറാന്‍ ആലോചനയുണ്ടായിരുന്നുവെന്നും അത് തത്കാലം നടക്കാന്‍ ഇടയില്ലാത്തതിനാല്‍ മുംബൈയ്ക്കായി കളിക്കാന്‍ അനുവദിക്കണമെന്നുമാണ് മെയിലില്‍ ജയ്‌സ്വാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 
 മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും എന്‍ഒസി വാങ്ങിയതോടെ ജയ്‌സ്വാള്‍ അടുത്ത സീസണില്‍ ഗോവയെ നയിക്കുമെന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ഷംബ ദേശായി വ്യക്തമാക്കിയിരുന്നു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍