Shubman Gill: ബാറ്റിങ്ങിൽ തെളിയിക്കട്ടെ, ഗിൽ ടെസ്റ്റ് ക്യാപ്റ്റനാകാൻ പാകമായിട്ടില്ല,

അഭിറാം മനോഹർ

വെള്ളി, 9 മെയ് 2025 (21:14 IST)
രോഹിത് ശര്‍മയ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതോടെ ആരാകും പുതിയ ടെസ്റ്റ് ടീം നായകനെന്ന ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് കൊഴുക്കുകയാണ്. 
 ടെസ്റ്റ് ക്യാപ്റ്റന്‍സിക്കായി ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍ എന്നീ ഓപ്ഷനുകളാണ് ബിസിസിഐയ്ക്ക് മുന്നിലുള്ളത്. ഇതില്‍ ബുമ്രയെ ജോലിഭാരം പരിഗണിച്ച് സ്ഥിരം ടെസ്റ്റ് ടീം നായകനാക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞു. 3 ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്ലിനെ നായകസ്ഥാനത്തേക്ക്ക് ഉയര്‍ത്തികൊണ്ടുവരാനാണ് നിലവില്‍ ബിസിസിഐയുടെ ശ്രമം. എന്നാല്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ ശുഭ്മാന്‍ ഗില്‍ പാകമായിട്ടില്ല എന്നതാണ് ക്രിക്കറ്റ് ലോകത്ത് നിന്നുള്ള സംസാരം.
 
 മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ ഒരു  അഭിമുഖത്തിലാണ് എംഎസ്‌കെ പ്രസാദ് ഇക്കാര്യം പറഞ്ഞത്. ബുമ്ര ഇപ്പോഴും ഫിറ്റായ കളിക്കാരനാണ്. അദ്ദേഹത്തെ നായകനായി പരിഗണിക്കാവുന്നതാണ്. ന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ് ചെയ്യേണ്ടതിനാല്‍ അദ്ദേഹം എല്ലാ മത്സരങ്ങളിലും ലഭ്യമാകില്ലെന്നതാണ് പ്രശ്‌നം. 2024-25ലെ ഓസ്‌ട്രേലിയന്‍ ടൂറില്‍ ബുംറ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചിരുന്നു.എന്നാല്‍ അവസാന ടെസ്റ്റില്‍ പരിക്ക് മൂലം ബുമ്രയ്ക്ക് മത്സരം പൂര്‍ത്തിയാക്കാനായില്ല. 
 
ഇംഗ്ലണ്ട് അല്ലെങ്കില്‍ ന്യൂസിലാന്‍ഡ് പോലെയുള്ള സീരിസില്‍ ഗില്‍ തന്റെ ബാറ്റിംഗില്‍ ശ്രദ്ധിച്ചാല്‍ ക്യാപ്റ്റന്‍സി ഭാരം അദ്ദേഹത്തിന് നല്‍കാനുള്ള സമയമായിട്ടില്ലെന്ന് മനസിലാകും.ബുംറ ഇപ്പോഴത്തെയും അടുത്ത സൈക്കിളിലും കളിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന് നല്ല നേതൃത്വ ഗുണങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ ബുമ്രയെ ക്യാപ്റ്റനാക്കി ഗില്ലിനെ ഉപനായകനാക്കുന്നതാണ് ഉചിതം. ഇത് ഗില്ലിനെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നതിനുള്ള തയ്യാറെടുപ്പ് കൂടിയായി മാറുകയും ചെയ്യും. എംഎസ്‌കെ പ്രസാദ് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍