ടെസ്റ്റിൽ ഇങ്ങനെ പോയാൽ പറ്റില്ല, ബോർഡർ ഗവാസ്കർ ട്രോഫി കൈവിട്ടാൻ ടെസ്റ്റ് കോച്ച് സ്ഥാനത്ത് നിന്നും ഗംഭീർ പുറത്ത്!

അഭിറാം മനോഹർ

ഞായര്‍, 10 നവം‌ബര്‍ 2024 (08:29 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം പരിശീലകസ്ഥാനത്ത് നിന്നും ഗൗതം ഗംഭീറിനെ മാറ്റുന്ന കാര്യം ബിസിസിഐയുടെ പരിഗണനയില്‍. നിലവില്‍ ടി20 ക്രിക്കറ്റില്‍ യുവതാരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. അതിനാല്‍ തന്നെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിടുകയാണെങ്കില്‍ വൈറ്റ് ബോള്‍, റെഡ് ബോള്‍ ഫോര്‍മാറ്റുകള്‍ക്ക് പ്രത്യേക പരിശീലകരെ ബിസിസിഐ നിയമിച്ചേക്കും.
 
പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം ശ്രീലങ്കക്കെതിരെ ഏകദിന പരമ്പരയും ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയും ഇന്ത്യ കൈവിട്ടിരുന്നു. ഹോം ഗ്രൗണ്ടില്‍ പൂര്‍ണമായും ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ടത് ചരിത്രപരമായ തിരിച്ചടീയായാണ് ബിസിസിഐ കാണുന്നത്. അതിനാല്‍ തന്നെ ഗംഭീറിന്റെ കാര്യത്തില്‍ കര്‍ശനമായ തീരുമാനം ബിസിസിഐ എടുക്കുമെന്ന് ഉറപ്പാണ്. നവംബര്‍ 22നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. 5 ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഇതില്‍ നാലെണ്ണത്തിലെങ്കിലും വിജയിച്ചെങ്കില്‍ മാത്രമെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്ഥാനം ലഭിക്കുകയുള്ളു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍