IPL 2025: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം: ഐപിഎല്‍ റദ്ദാക്കില്ല

രേണുക വേണു

വെള്ളി, 9 മെയ് 2025 (08:56 IST)
IPL 2025: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) സുരക്ഷ വര്‍ധിപ്പിക്കും. ഐപിഎല്‍ റദ്ദാക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഐപിഎല്‍ റദ്ദാക്കാനുള്ള ആലോചനകള്‍ ബിസിസിഐയോ ഐപിഎല്‍ ഭരണ കൗണ്‍സിലോ നടത്തിയിട്ടില്ല. 
 
ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിനു ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയങ്ങളൊന്നും നിലവില്‍ സുരക്ഷാഭീഷണി നേരിടുന്നില്ല. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് ശേഷിക്കുന്ന മത്സരങ്ങളും നടക്കും.
 
അതേസമയം നിലവിലെ സ്ഥിതിഗതികള്‍ ഇനിയും വഷളാകുകയാണെങ്കില്‍ താല്‍ക്കാലികമായി ഐപിഎല്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ബിസിസിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. ഐപിഎല്ലിനായി ഇന്ത്യയില്‍ എത്തിയിരിക്കുന്ന വിദേശ താരങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചാല്‍ ബിസിസിഐയ്ക്ക് ടൂര്‍ണമെന്റ് താല്‍ക്കാലികമായി റദ്ദാക്കേണ്ട സാഹചര്യം വരും. എന്നാല്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഇന്ത്യയില്‍ സുരക്ഷിതരായിരിക്കുമെന്നും വിദേശ താരങ്ങള്‍ക്കു ബിസിസിഐ ഉറപ്പ് നല്‍കും. 
 
ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്നലെ പാതിയില്‍ വെച്ച് പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം റദ്ദാക്കിയിരുന്നു. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലാണ് മത്സരം. ഈ കളി നടക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍