ഏഷ്യക്കാർക്ക് വൃത്തിക്കെട്ട മുഖവും മോശം ഭാഷയും, ഗ്രീസ്‌മാന്റെയും ഡെംബലെയുടെയും തനി നിറം പുറത്ത്: വൈറലായി വീഡിയോ

തിങ്കള്‍, 5 ജൂലൈ 2021 (16:01 IST)
ഫു‌ട്‌ബോൾ ലോകത്ത് എക്കാലവും ചൂടേറിയ ചർച്ചാവിഷയമാണ് ടീമുകൾക്കുള്ളിലും മൈതാനത്തും കറുത്ത വർഗ്ഗക്കാർ നേരിടുന്ന വർണവിവേചനം. സാധാരണ താരങ്ങൾ തൊട്ട് ഇതിഹാസതാരങ്ങൾ വരെ തങ്ങളുടെ തൊലിപ്പുറത്തിന്റെ പേരിൽ വിവേചനം നേരിട്ടിട്ടുണ്ട്. ലോകമെങ്ങും വർണവിവേചനത്തിനെതിരെയും റേസിസത്തിനെതിരെയും പോരാടുമ്പോൾ ഏഷ്യൻ വംശ‌ജരെ നിറത്തിന്റെയും സംസ്‌കാരത്തിന്റെയും പേരിൽ പരിഹസിച്ചിരിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരങ്ങളായ ഒസ്‌മാൻ ഡെംബലെയും ആന്റോയിൻ ഗ്രീസ്‌മാനും.
 
തങ്ങൾ താ‌മസിക്കുന്ന ഹോട്ടൽ മുറിയിലെത്തിയ ഏഷ്യൻ വംശജരായ തൊഴിലാളികളെ അഷിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വീഡിയോ വൈറലായതോടെ താരങ്ങൾ വെട്ടിലായിരിക്കുകയാണ്. ഗ്രീസ്‌മാനെ മാത്രമാണ് വീഡിയോയിൽ കാണാനാവുന്നത്. എന്നാൽ ഡെംബലെയുടെ ശബ്‌ദം വീഡിയോയിൽ വ്യക്തമാണ്. ഇരുവരും തങ്ങളുടെ റൂമിലെത്തിയ ഏഷ്യം വംശജരായ തൊഴിലാളികളെ പരിഹസിക്കുന്നതാണ് വീഡിയോയിലുള്ളത്.
 

ah ouais ils sont comme ça Antoine Griezmann et Ousmane Dembélé ? #StopAsianHate pic.twitter.com/JJFBk6X0nZ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍