വനിതാ സിംഗിൾസ്, വനിതാ ടീം, മിക്സഡ് ടീം റീക്കർവ് വിഭാഗങ്ങളിലാണ് ഇരുപത്തിയേഴുകാരിയായ ദീപിക സ്വർണം നേടിയത്. ഇതിന് മുൻപ് 2012ൽ ദീപിക റാങ്കിങിൽ ഒന്നാമതെത്തിയിരുന്നു. 2021-ൽ രണ്ടാം തവണയാണ് ലോകകപ്പിൽ വ്യക്തിഗത വിഭാഗത്തിൽ ദീപിക സ്വർണം നേടുന്നത്. ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ അമ്പെയ്ത്ത് ടീമിലെ ഏക വനിതാ താരമാണ് ദീപികാ കുമാരി.