ഐപിഎല്ലിലൂടെ ഇന്ത്യന്‍ ദേശീയ ടീമിലെത്തി ടി20യില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഇന്ത്യന്‍ താരമാണ് റിങ്കു സിംഗ്. അവസാന ഓവറുകളില്‍ ടീമിനെ മികച്ച ടോട്ടലിലെത്തിക്കാന്‍ പലപ്പോഴും റിങ്കു സിംഗിന്റെ പ്രകടനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എന്നാല്‍ കരിയറില്‍ ഒരു ടി20 സ്‌പെഷ്യലിസ്റ്റ് എന്ന രീതിയില്‍ മാത്രം അറിയപ്പെടുന്നതില്‍ തനിക്ക് വിഷമമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
ഞാന്‍ സിക്‌സറുകള്‍ നേടുമ്പോള്‍ ആരാധകര്‍ അത് ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം.അതില്‍ ഞാന്‍ നന്ദിയുള്ളവനാണ്.പക്ഷേ രഞ്ജി ട്രോഫിയില്‍ എന്റെ ശരാശരി 55നും മുകളിലാണ് റെഡ് ബോള്‍ കളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു ഫോര്‍മാറ്റ് കളിക്കാരനെന്ന ലേബല്‍ എനിക്കിഷ്ടമല്ല. ഞാന്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന ഒരു കളിക്കാരനായാണ് എന്നെ കാണുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് എന്റെ സ്വപ്നമാണ്. അവസരം ലഭിക്കുകയാണെങ്കില്‍ അതിനായി ഞാന്‍ തയ്യാറാണ്. റിങ്കു സിംഗ് വ്യക്തമാക്കി.