RCB vs LSG: ബൗളിങ്ങിന് മൂർച്ച കൂട്ടാൻ ഹേസൽവുഡെത്തി,ആർസിബിക്ക് ഇന്ന് ജയിച്ചെ തീരു, വഴി മുടക്കുമോ ലഖ്നൗ?

അഭിറാം മനോഹർ

ചൊവ്വ, 27 മെയ് 2025 (16:20 IST)
RCB vs LSG Crucial IPL Match today
ഐപിഎല്ലില്‍ പറയാന്‍ ട്രോഫികളുടെ അലങ്കാരമില്ലെങ്കിലു ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ആര്‍സിബിയെന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. ഇത്തവണ മെഗാതാരലേലത്തിലൂടെ സന്തുലിതമായ ഒരു ടീമിനെ കെട്ടിപ്പടുത്ത ആര്‍സിബി പ്ലേ ഓഫില്‍ യോഗ്യത നേടികഴിഞ്ഞു. എന്നാല്‍ അവസാന മത്സരത്തില്‍ ലഖ്‌നൗവിനെതിരെ വിജയിക്കാനായാല്‍ ആദ്യ 2 സ്ഥാനക്കാരായി ക്വാളിഫയറില്‍ എത്താന്‍ ആര്‍സിബിക്ക് സാധിക്കും. കഴിഞ്ഞ മത്സരങ്ങളില്‍ ടീമില്‍ ഉണ്ടാകാതിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡ് തിരിച്ചെത്തിയത് വലിയ  ആവേശമാകും ആര്‍സിബി ക്യാമ്പില്‍ ഉണ്ടാക്കുക എന്ന് ഉറപ്പുണ്ട്. അതേസമയം ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കപ്പെട്ട ലഖ്‌നൗ വഴിമുടക്കുമോ എന്നതാണ് ആര്‍സിബി ആരാധകര്‍ ആശങ്കപ്പെടുന്നത്.
 
പ്ലേ ഓഫില്‍ നിന്നും പുറത്താക്കപ്പെട്ട ടീമുകള്‍ മറ്റ് ടീമുകളുടെ വഴിമുടക്കുന്നതാണ് നിലവില്‍ ഐപിഎല്ലിലെ ട്രെന്‍ഡ്.കഴിഞ്ഞ മത്സരങ്ങളില്‍ ഗുജറാത്ത് ചെന്നൈക്കെതിരെയും ഹൈദരാബാദ് ബെംഗളുരുവിനെതിരെയും വിജയിച്ചിരുന്നു. വമ്പന്‍ ഫോമില്‍ കളിക്കുന്ന നിക്കോളാസ് പുറാന്‍, മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം എന്നിവരാകും ഇന്ന് ആര്‍സിബിക്ക് വെല്ലുവിളി സൃഷ്ടിക്കുക. അതേസമയം ബാറ്റിംഗ് നിര താളത്തിലെത്തിയാല്‍ കോലി- ഫില്‍ സാല്‍ട്ട് ഓപ്പണിംഗ് സഖ്യവും തുടര്‍ന്നെത്തുന്ന മായങ്ക് അഗര്‍വാള്‍, രജത് പാട്ടീധാര്‍, ജിതേഷ് ശര്‍മ,ടിം ഡേവിഡ് എന്നിവരടക്കമുള്ള നിര ഏത് ബൗളിംഗ് യൂണിറ്റിനെയും തകര്‍ക്കാന്‍ കഴിവുള്ളവരാണ്.
 
 ഇന്ന് വിജയിക്കാനായാല്‍ ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സാകും ആര്‍സിബിയുടെ എതിരാളികള്‍.ഇതില്‍ പരാജയപ്പെട്ടാലും മുംബൈ- ഗുജറാത്ത് മത്സരത്തിലെ വിജയികളുമായി ആര്‍സിബിക്ക് മറ്റൊരു അവസര്‍ം കൂടി ലഭിക്കും.അതേസമയം നന്ന് പരാജയപ്പെട്ടാല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സാകും ആര്‍സിബിയുടെ എതിരാളികള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍