PBKS vs MI: വിജയറൺ പൂർത്തിയാക്കി ശ്രേയസ്, സന്തോഷം കൊണ്ട് മതിമറന്ന് പ്രീതി സിൻ്റ, ഇത്തവണ കപ്പും കൊണ്ടെ പോകുവെന്ന് ആരാധകർ

അഭിറാം മനോഹർ

ചൊവ്വ, 27 മെയ് 2025 (12:40 IST)
PBKS vs MI, Preity zintas celebrations broke internet
ഐപിഎല്‍ 2025സീസണിലെ നിര്‍ണായകമായ മത്സരത്തില്‍, മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചുകൊണ്ട് പോയന്റ് പട്ടികയില്‍ ഒന്നാമതായി പഞ്ചാബ് കിംഗ്‌സ്.ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 185 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. ബുമ്രയും ബോള്‍ട്ടും ചാഹറും അടങ്ങിയ പേസ് നിരയുണ്ടായിട്ടും 18.3 ഓവറില്‍ വെറും 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പഞ്ചാബ് മത്സരത്തില്‍ വിജയിച്ചത്. പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലീഷ് എന്നിവരുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളാണ് മത്സരത്തില്‍ പഞ്ചാബിന് വിജയം സമ്മാനിച്ചത്. 11 വര്‍ഷത്തിന് ശേഷമാണ് പഞ്ചാബ് ആദ്യ 2 സ്ഥാനക്കാരായി പ്ലേ ഓഫില്‍ യോഗ്യത നേടുന്നത്. 
 
മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് തുടക്കം തന്നെ ഓപ്പണര്‍ പ്രഭ് സിമ്രാന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ 47/1 എന്ന നിലയില്‍ നിന്നായിരുന്നു പഞ്ചാബിന്റെ ശക്തമായ തിരിച്ചുവരവ്.35 പന്തില്‍ 2 സിക്‌സും 9 ഫോറും സഹിതം 62 റണ്‍സുമായി പ്രിയാന്‍ഷ് ആര്യയും 42 പന്തില്‍ 3 സിക്‌സും 9 ഫോറും സഹിതം 73 റണ്‍സുമായി ജോഷ് ഇംഗ്ലീഷും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഇരുവരും മടങ്ങിയതോടെ മത്സരത്തില്‍ മുംബൈയ്ക്ക് തിരിച്ചെത്താന്‍ അവസരമുണ്ടായിരുന്നു.
 

#PreityZinta pic.twitter.com/MGfCmoiNjP

— Nayudu (@nayudu_00) May 26, 2025
 
അവസാനത്തെ അഞ്ച് ഓവറില്‍ 39 റണ്‍സ് വേണ്ടിയിരുന്ന സാഹചര്യത്തില്‍ ശ്രേയസ് അയ്യരാണ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. 16 പന്തില്‍ 26 റണ്‍സ് നേടിയ ശ്രേയസ് പത്തൊമ്പതാം ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ പന്തില്‍ സിക്‌സര്‍ പറത്തിയാണ് ടീമിന് വിജയം സമ്മാനിച്ചത്. ഇതോടെ ഗാലറിയില്‍ മത്സരം കാണുകയായിരുന്ന പഞ്ചാബ് കിംഗ്‌സ് ഉടമ കുട്ടികളെ പോലെ ചാടിയാണ് സന്തോഷം പ്രകടിപ്പിച്ചത്. നീണ്ട 11 വര്‍ഷക്കാലത്തിന് ശേഷമാണ് പഞ്ചാബിന്റെ ക്ലാളിഫയര്‍ പ്രവേശം. നിലവിലെ ഫോമില്‍ 18 വര്‍ഷത്തെ തങ്ങളുടെ കിരീടവരള്‍ച്ചയ്ക്ക് പരിഹാരം കാണുമെന്നാണ് പഞ്ചാബ് ആരാധകരും പ്രതീക്ഷിക്കുന്നത്.
 
 
 

Every IPL Captain deserve owner like Preity Zinta. pic.twitter.com/ENf1dE3Qce

— ????????????????????????????⁴⁵ (@rushiii_12) May 26, 2025
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍