ഐപിഎല്ലില്‍ പോയന്റ് പട്ടികയിലെ ആദ്യ 2 സ്ഥാനങ്ങളില്‍ ഒന്ന് ലക്ഷ്യമിടുന്ന പഞ്ചാബ് കിങ്ങ്‌സും മുംബൈ ഇന്ത്യന്‍സും ഇന്ന് നേര്‍ക്കുനേര്‍. ഇരു ടീമുകളും പ്ലേ ഓഫില്‍ സ്ഥാനം നേരത്തെ ഉറപ്പിച്ചിരുന്നെങ്കിലും ഇന്ന് വിജയിക്കാനായാല്‍ ആദ്യ സ്ഥാനക്കാരില്‍ ഒന്നായി പ്ലേ ഓഫിലെത്താന്‍ ഇന്നത്തെ വിജയികള്‍ക്ക് സാധിക്കും. ക്വാളിഫയര്‍ റൗണ്ടില്‍ തോറ്റാലും ഒരു അവസരം കൂടി ലഭിക്കുമെന്നതിനാല്‍ ആദ്യ 2 സ്ഥാനത്തെത്തുക എന്നത് ഇരു ടീമുകള്‍ക്കും പ്രധാനമാണ്.
അങ്ങനെയെങ്കില്‍ 19 പോയന്റുമായി പഞ്ചാബും 18 പോയന്റുമായി ഗുജറാത്ത് ടൈറ്റന്‍സുമാകും ആദ്യ 2 സ്ഥാനങ്ങളിലുണ്ടാവുക. എന്നാല്‍ 13 മത്സരങ്ങളില്‍ 17 പോയന്റുകളുള്ള ആര്‍സിബിക്കും ഒരു മത്സരം ഇനി ബാക്കിയുണ്ട്. ലഖ്‌നൗവിനെതിരായ ഈ മത്സരത്തില്‍ ആര്‍സിബിക്ക് വിജയിക്കാനായാല്‍ പഞ്ചാബ്- ആര്‍സിബി ടീമുകളാകും ആദ്യ 2 സ്ഥാനക്കാര്‍.