Chennai Super kings vs GT csk wins by 83 runs
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയവുമായി സീസണ്‍ അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഡെവാള്‍ഡ് ബ്രെവിസ്, ഡെവോണ്‍ കോണ്‍വെ എന്നിവരടങ്ങിയ ചെന്നൈ ബാറ്റിംഗ് നിരയുടെ തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് അടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ബട്ട്ലറും അടങ്ങിയ ഗുജറാത്ത് ബാറ്റിംഗ് നിരയ്ക്ക് മറുപടിയായി 147 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇതോടെ അവസാന മത്സരത്തില്‍ 83 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.