ഹൈദരബാദിനെതിരായ മത്സരത്തില്‍ 42 റണ്‍സിനാണ് ആര്‍സിബിയുടെ തോല്‍വി. വിജയം ഉറപ്പിച്ച ശേഷമാണ് ആരാധകരെ നിരാശപ്പെടുത്തിയുള്ള ഈ തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ അനായാസം ആര്‍സിബി ഇത് മറികടക്കുമെന്ന് തോന്നിപ്പിച്ചതാണ്. എന്നാല്‍ മധ്യനിര തകര്‍ന്നടിഞ്ഞതോടെ ആര്‍സിബിയുടെ കഥയും കഴിഞ്ഞു.
മായങ്ക് അഗര്‍വാള്‍ (11), രജത് പാട്ടീദര്‍ (18), റൊമാരിയോ ഷെപ്പോര്‍ഡ് (പൂജ്യം), ക്രുണാല്‍ പാണ്ഡ്യ (എട്ട്), ടിം ഡേവിഡ് (ഒന്ന്) ഇവര്‍ നിരാശപ്പെടുത്തിയതാണ് ആര്‍സിബിയുടെ തോല്‍വിക്കു കാരണം. ഈ തോല്‍വിയോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന ആര്‍സിബി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.