Refresh

This website p-malayalam.webdunia.com/article/ipl-in-malayalam/lungi-ngidi-replacement-rcb-brings-zimbabwe-pacer-blessing-muzarabani-125051900027_1.html is currently offline. Cloudflare's Always Online™ shows a snapshot of this web page from the Internet Archive's Wayback Machine. To check for the live version, click Refresh.

Blessing Muzarabani: ഹേസൽവുഡിന് പരിക്ക്, കളിക്കുക പ്ലേ ഓഫിൽ മാത്രം, ആർസിബിയെ രക്ഷിക്കാൻ സിംബാബ്‌വെ പേസർ ബ്ലെസിംഗ് മുസറബാനി!

അഭിറാം മനോഹർ

തിങ്കള്‍, 19 മെയ് 2025 (16:34 IST)
zimbabwe pacer Blessing Muzarabani
ഐപിഎല്ലില്‍ വിദേശതാരങ്ങള്‍ക്ക് ദേശീയ ടീമുകളില്‍ തിരിച്ചെത്താനുള്ള സാഹചര്യത്തില്‍ പകരക്കാരെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് ഫ്രാഞ്ചൈസികള്‍. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ താരങ്ങളില്‍ പലരും തിരിച്ചെത്താത്തതും ടീമുകള്‍ക്ക് തിരിച്ചടിയാണ്. ആര്‍സിബി നിരയില്‍ ഫില്‍ സാള്‍ട്ടും, ജോഷ് ഹേസല്‍വുഡും അടക്കമുള്ള താരങ്ങളുടെ സേവനം ഇങ്ങനെ നഷ്ടമാകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഹേസല്‍വുഡ് അടക്കമുള്ള താരങ്ങള്‍ ആര്‍സിബിയില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ചെറിയ പരിക്കുള്ള ഓസീസ് പേസര്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ മാത്രമാകും ആര്‍സിബിക്കായി കളിക്കുക. ലുങ്കി എങ്കിടി മെയ് 26ന് ഐപിഎല്‍ വിടുന്ന സാഹചര്യത്തില്‍ പുതിയ പേസറെ ക്യാമ്പിലെത്തിച്ചിരിക്കുകയാണ് ആര്‍സിബി. സിംബാബ്വെ പേസറായ ബ്ലെസിംഗ് മുസറബാനിയെയാണ് ആര്‍സിബി ടീമിലെത്തിച്ചിരിക്കുന്നത്.
 
ഹേസല്‍വുഡിനെയും ലുങ്കി എങ്കിടിയേയും പോലെ ഉയരമുള്ള പേസറാണ് സിംബാബ്വെയില്‍ നിന്നുള്ള മുസറബാനി. സിംബാബ്വെക്ക് വേണ്ടി 12 ടെസ്റ്റുകള്‍, 55 ഏകദിനങ്ങള്‍, 70 T20 കളില്‍ കളിച്ചിട്ടുള്ള പരിചയവും താരത്തിനുണ്ട്. ഫ്രാഞ്ചൈസി ലീഗില്‍ PSL-ല്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, കറാച്ചി കിംഗ്‌സ്, ILT20-ല്‍ ഗള്‍ഫ് ജയന്റ്‌സ്, CPL-ല്‍ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പട്രിയോട്‌സ് എന്നിവിടങ്ങളില്‍ കളിച്ചിട്ടുണ്ട്. ലുങ്കി എങ്കിടി കൂടി ടീം വിടുന്ന സാഹചര്യത്തിലാണ് മുസര്‍ബാനി ആര്‍സിബിയിലെത്തിയിരിക്കുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ അതിനാാല്‍ തന്നെ ആര്‍സിബിയുടെ പേസ് ആക്രമണത്തില്‍ മുസര്‍ബാനിയും ഭാഗമാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍