ഐപിഎല്ലില്‍ അതിവേഗ സെഞ്ചുറിയുമായി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച താരമാണ് 14കാരനായ വൈഭവ് സൂര്യവന്‍ശി. താരലേലത്തില്‍ വൈഭവിനെ ഒരുകോടിക്ക് മുകളില്‍ രൂപ ചെലവാക്കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയപ്പോള്‍ നെറ്റി ചുളുക്കിയവര്‍ ഒരുപാടായിരുന്നു. എന്നാല്‍ ഗുജറാത്തിനെതിരെ നേടിയ സെഞ്ചുറിയോടെ 14കാരന്‍ വന്നത് ചുമ്മാതെ പോവാനല്ല എന്ന് വൈഭവ് തെളിയിച്ചിരുന്നു.ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലും മികച്ച പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. 15 പന്തില്‍ 4 വീതം ബൗണ്ടറികളും സിക്‌സുകളും സഹിതം 40 റണ്‍സാണ് വൈഭവ് നേടിയത്.