Kolkata Knight Riders: മഴ ചതിച്ചു; പ്ലേ ഓഫ് കാണാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്ത്

രേണുക വേണു

ഞായര്‍, 18 മെയ് 2025 (00:01 IST)
Kolkata Knight Riders: കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ നിര്‍ണായക മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്താകുന്ന നാലാമത്തെ ടീമായത്. 
 
കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും ഇടാതെയാണ് കൊല്‍ക്കത്ത - ബെംഗളൂരു മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. സീസണിലെ 13 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 12 പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കില്ല. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് നേരത്തെ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകള്‍. അതേസമയം 12 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി ജയിച്ച് പോയിന്റ് ടേബിളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നില്‍ ഉറപ്പിക്കുകയാണ് ആര്‍സിബി ലക്ഷ്യമിടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍