SRH vs KKR: "ക്ലാസല്ല, മാസ്, കൊലമാസ് ക്ലാസൻ", ഹെഡും തകർത്തതോടെ ഹൈദരാബാദിൻ്റെ അടിയിൽ വലഞ്ഞ് കൊൽക്കത്ത, വിജയലക്ഷ്യം 279 റൺസ്
16 പന്തില്‍ 4 ഫോറും 2 സിക്‌സറും ഉള്‍പ്പടെ 32 റണ്‍സ് നേടിയാണ് അഭിഷേക് മടങ്ങിയത്. പിന്നാലെയെത്തിയ ക്ലാസനും ഹെഡും ചേര്‍ന്നാണ് പിന്നീട് ഹൈദരാബാദിനെ മുന്നോട്ട് കൊണ്ടുപോയത്. ഹെഡില്‍ നിന്നും ക്ലാസന്‍ ബാറ്റിങ്ങിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ ഹൈദരബാദ് സ്‌കോറിംഗ് റോക്കറ്റ് വേഗത്തിലാണ് കുതിച്ചത്. 40 പന്തില്‍ 6 സിക്‌സും 6 ഫോറും നേടിയ ട്രാവിസ് ഹെഡ് 76 റണ്‍സില്‍ മടങ്ങുമ്പോള്‍ 12.4 ഓവറില്‍ 175ന് 2 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഒരു ഘട്ടത്തില്‍ ടീം സ്‌കോര്‍ 300 കടക്കുമെന്ന് തോന്നിച്ചെങ്കിലും ഹെഡിന്റെ വിക്കറ്റ് അല്പസമയത്തേക്ക് ഹൈദരാബാദിന്റെ മൊമന്റം തകര്‍ത്തു.
ഹെഡ് പുറത്തായതിന് ശേഷവും ബൗളര്‍മാരെ തല്ലിചതക്കുകയായിരുന്നു ക്ലാസന്‍. 20 പന്തില്‍ 29 റണ്‍സ് നേടി ഇഷാന്‍ കിഷന്‍ മടങ്ങിയെങ്കിലും ടീം സ്‌കോര്‍ 278ല്‍ എത്തിക്കാന്‍ ക്ലാസന് സാധിച്ചു. 39 പന്തില്‍ 9 സിക്‌സും 7 ബൗണ്ടറിയും സഹിതം പുറത്താകാതെ 105 റണ്‍സാണ് ക്ലാസന്‍ നേടിയത്. 37 പന്തിലായിരുന്നു താരത്തിന്റെ സെഞ്ചുറി.