Lucknow super giants vs sunrisers hyderabad
ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സും പുറത്ത്. നിര്‍ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പരാജയപ്പെട്ടതോടെയാണ് ലഖ്‌നൗവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷിന്റെയും എയ്ദന്‍ മാര്‍ക്രത്തിന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ 205 റണ്‍സാണ് അടിച്ചെടുത്തത്. 10 പന്തുകള്‍ ബാക്കിനില്‍ക്കെ ഹൈദരാബാദ് ഈ വിജയലക്ഷ്യം പിന്നിട്ടു. പ്ലേ ഓഫില്‍ കയറണമെങ്കില്‍ ശേഷിക്കുന്ന 3 മത്സരങ്ങളിലും ലഖ്‌നൗവിന് വിജയം വേണ്ടിയിരുന്നു എന്നിരിക്കെയാണ് ഹൈദരാബാദിനെതിരായ തോല്‍വി.