Mumbai Indians vs Delhi Capitals: ദൈവത്തിന്റെ പോരാളികളോ ഡല്‍ഹിയോ? പ്ലേ ഓഫില്‍ ആരെത്തും, നിര്‍ണായക മത്സരം നാളെ

അഭിറാം മനോഹർ

ചൊവ്വ, 20 മെയ് 2025 (11:46 IST)
ഐപിഎല്‍ പ്ലേ കാണാതെ ലഖ്‌നൗ പുറത്തായതോടെ നാളെ നടക്കാനിരിക്കുന്നത് നിര്‍ണായകമായ പോരാട്ടം. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ് നാളെ ഏറ്റുമുട്ടുന്നത്. മുംബൈ വിജയിച്ചാല്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിക്കും എന്നതിനാല്‍ നാളത്തെ മത്സരം ഡല്‍ഹിക്ക് നിര്‍ണായകമാണ്. 12 കളികളില്‍ 14 പോയന്റുള്ള മുംബൈയ്ക്ക് ഇനി 2 മത്സരങ്ങള്‍ ബാക്കിയുണ്ട്. 13 പോയന്റുള്ള ഡല്‍ഹിക്ക് പ്ലേ ഓഫിലെത്തണമെങ്കില്‍ ശേഷിക്കുന്ന 2 മത്സരങ്ങളില്‍ വിജയിക്കുക മാത്രമല്ല ഇനിയുള്ള 2 മത്സരങ്ങളിലും മുംബൈ തോല്‍ക്കുകയും വേണം.
 
മുംബൈ ഇന്ന് തോറ്റാല്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരം ഡല്‍ഹിക്ക് ജീവന്മരണ പോരാട്ടമായി മാറും. അല്ലെങ്കില്‍ ലഖ്‌നൗവിനെതിരായ മുംബൈയുടെ മത്സരഫലത്തെ ഡല്‍ഹിക്ക് ആശ്രയിക്കേണ്ടി വരും. ഗുജറത്ത് ടൈറ്റന്‍സ് കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയെ പരാജയപ്പെടുത്തിയതോടെ 17 പോയന്റ് വീതമുള്ള പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും പ്ലേ ഓഫ് ഉറപ്പാക്കി കഴിഞ്ഞു. 12 കളികളില്‍ 18 പോയന്റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് ടേബിളില്‍ ഒന്നാമത്. ശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്ഥാനത്തിനായാണ് മുംബൈയും ഡല്‍ഹിയും ഇനി മത്സരിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍