CSK vs SRH: അടിവാരത്തിലെ ക്ലാസിക്കോ ഇന്ന്, അവസാന സ്ഥാനക്കാരെന്ന നാണക്കേട് മാറ്റാൻ ചെന്നൈ

അഭിറാം മനോഹർ

വെള്ളി, 25 ഏപ്രില്‍ 2025 (16:34 IST)
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. നിലവില്‍ കളിച്ച 8 മത്സരങ്ങളില്‍ ആറിലും തോറ്റ ചെന്നൈയും ഹൈദരാബാദും പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ചെന്നൈയാണ് പത്താം സ്ഥാനത്തുള്ളത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമായതിനാല്‍ മത്സരത്തില്‍ തീപ്പാറുമെന്ന് ഉറപ്പാണ്.
 
 അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് വമ്പന്‍ തോല്‍വി നേരിട്ടാണ് ഇരുടീമുകളും ഇന്ന് ചെപ്പോക്കില്‍ ഇറങ്ങുന്നത്. നായകനായി ധോനി തിരിച്ചെത്തിയെങ്കിലും വമ്പന്‍ സ്‌കോറുകള്‍ നേടാന്‍ ചെന്നൈയ്ക്ക് സാധിക്കാത്തത് വലിയ നിരാശയാണ് ആരാധകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം ടൂര്‍ണമെന്റിലെ ഏറ്റവും അപകടകരമായ ബാറ്റിംഗ് നിരയെന്ന പേര് കേട്ട ഹൈദരാബാദിന്  പേരിനൊത്ത പ്രകടനങ്ങളൊന്നും കാഴ്ചവെയ്ക്കാനായിട്ടില്ല.
 
 സീസണ്‍ പകുതിയായിട്ടും ഒരു സ്ഥിരമായ പ്ലേയിങ്ങ് ഇലവനെ കണ്ടെത്താന്‍ ചെന്നൈക്കായിട്ടില്ല. അവസാനമത്സരത്തില്‍ ശിവം ദുബെയും രവീന്ദ്ര ജഡേജയും തിളങ്ങിയത് മാത്രമാണ് ചെന്നൈയ്ക്ക് ആശ്വസിക്കാനുള്ളത്. ഹൈദരാബാദാകട്ടെ തങ്ങളുടെ പേരുകേട്ട ബാറ്റിംഗ് നിരയ്ക്ക് ഒന്നും ചെയ്യാനാവാത്തതില്‍ നിരാശയിലാണ്. ഐപിഎല്ലില്‍ ഇരുടീമുകളും തമ്മില്‍ 21 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 15 എണ്ണത്തിലും വിജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍