സമാജ്വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും 4 തവണ എംപിയുമായ നിലവിലെ കേരാക്ട് എംഎല്‍എ തുഫാനി സരോജിന്റെ മകളാണ് പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് പിതാവിന്റെ പാത പിന്തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഇന്ത്യന്‍ ടി20 ടീമിലെ പ്രധാനതാരങ്ങളിലൊരാളായ റിങ്കു സിംഗ് 2023ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം യാഷ് ദയാലിന്റെ ഒരോവറില്‍ 5 സിക്‌സ് അടക്കം 31 റണ്‍സ് നേടിയാണ് ശ്രദ്ധേയനായത്. മത്സരത്തിലെ അവസാന ഓവറില്‍ വിജയിക്കാന്‍ 29 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു ഈ അവിശ്വസനീയമായ പ്രകടനം. പിന്നാലെ ഇന്ത്യന്‍ ടീമിലെത്തിയ റിങ്കു ദേശീയ ജേഴ്‌സിയിലും മികച്ച പ്രകടനങളാണ് നടത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കാര്യമായ അവസരം റിങ്കുവിന് ലഭിച്ചിരുന്നില്ല. വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 ടീമിലും റിങ്കു ഇടം നേടിയിട്ടുണ്ട്.