പോപ് താരം മഡോണ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു. മഡോണയുടെ വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അകീം മോറിസിനൊപ്പം പുതുവര്‍ഷത്തില്‍ പങ്കുവെച്ച ചിത്രത്തില്‍ വജ്രമോതിരം അണിഞ്ഞ വിരല്‍ മഡോണ ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രങ്ങളുണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ വിവാഹനിശ്ചയം കഴിഞ്ഞതായുള വാര്‍ത്തകള്‍ പ്രചരിച്ചത്.