അരങ്ങേറ്റ സീരീസിൽ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച സൂര്യകുമാർ യാദവ് സ്ഥാനം ഏകദേശം ഉറപ്പാക്കുമ്പോൾ ടീമിനൊപ്പമുള്ള ഹാർദ്ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ,യൂസ്‌വേന്ദ്ര ചാഹൽ,ശിഖർ ധവാൻ എന്നിവർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച താരങ്ങളാണ്.അതിനാൽ തന്നെ മലയാളി താരം സഞ്ജു സാംസണിന് തന്റെ സ്ഥാനമുറപ്പിക്കാനുള്ള അവസരമായിരിക്കും ടൂർണമെന്റ് മുന്നിൽ തുറക്കുക. സഞ്ജുവിന് പുറമെ വരുൺ ചക്രവർത്തി,ദീപക് ചഹർ എന്നിവരും ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ്.
ശ്രീലങ്കക്കെതിരെ വിക്കറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജുവായിരിക്കും ആദ്യ ചോയ്‌സ് എന്നാണ് വിലയിരുത്തപ്പെടുന്നത്.നേരത്തേ ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അതു മുതലാക്കുന്നതില്‍ സഞ്ജു പരാജയപ്പെട്ടിരുന്നു. പര്യടനത്തിൽ സ്ഥിരതയാര്‍ന്ന പ്രകടനം ലങ്കയില്‍ കാഴ്‌വയ്ക്കാനായാല്‍ റിഷഭ് പന്തിനു പിന്നില്‍ രണ്ടാമത്ത വിക്കറ്റ് കീപ്പറായി അദ്ദേഹത്തിനു ലോകകപ്പ് ടീമിലെത്താം. ഐപിഎല്ലിൽ രാജാസ്ഥാൻ നായകനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച താരം ഇന്ത്യൻ ടീമിലും സമാനമായ പ്രകടനം കാഴ്‌ച്ചവെയ്‌ക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.