ഇന്ത്യൻ നായകനായി ധവാൻ എത്തുമ്പോൾ പൃഥ്വി ഷാ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണിങ് ജോടികള്‍ കൂടിയാണ് ഇരുവരും. ഓപ്പണർമാരെന്ന നിലയിൽ പുതുമുഖങ്ങളായ ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരും ടീമിന്റെ ഭാഗമാണെങ്കിലും ധവാന്‍-പൃഥ്വി സഖ്യത്തിനായിരിക്കും മുന്‍തൂക്കം.
അതേസമയം വൈസ് ക്യാപ്റ്റനും പരിചയസമ്പന്നനുമായ ഭുവനേശ്വര്‍ കുമാറിനോടൊപ്പം ദീപക് ചഹര്‍, നവദീപ് സെയ്‌നി എന്നിവരായിരിക്കും ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക, യുസ്വേന്ദ്ര ചഹലായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ഐപിഎല്ലിൽ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ചേതന്‍ സക്കരിയയെ ഇന്ത്യ പരീക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.