സഞ്ജുവിന്റെ കരിയര്‍ പോലും അപകടത്തിലായിരുന്നു, എന്നിട്ടും ടീമിനായി കളിച്ചു, അതാണവന്റെ കോണ്‍ഫിഡന്‍സ്: ഗംഭീര്‍

രേണുക വേണു

ചൊവ്വ, 10 മാര്‍ച്ച് 2026 (10:26 IST)
ICC പുരുഷ ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെ പ്രശംസിച്ച് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ടൂര്‍ണമെന്റിന് മുന്‍പ് സഞ്ജുവിന്റെ കരിയര്‍ തന്നെ അപകടത്തിലായിരുന്നുവെന്ന് ഗംഭീര്‍ തുറന്ന് പറഞ്ഞു. ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ വേണം എന്ന സാഹചര്യത്തിലും സഞ്ജു ടീമിനായി പുറത്തെടുത്ത പ്രകടനം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും തെളിയിക്കുന്നതാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
 
ടൂര്‍ണമെന്റില്‍ വെസ്റ്റിന്‍ഡീസിനെതിരായ വെര്‍ച്വല്‍ നോക്കൗട്ട് മത്സരത്തില്‍ 97* റണ്‍സുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ സഞ്ജുവിനായിരുന്നു. സെമിഫൈനലിലും ഫൈനലിലും 89 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി മാറിയ സഞ്ജുവായിരുന്നു ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്റെ നിര്‍ണായക സാന്നിധ്യം. സഞ്ജു മുന്‍പ് കരിയറില്‍ പലപ്പോഴും സ്ഥിരതയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെന്നും എന്നാല്‍ വലിയ സ്റ്റേജില്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവന് സാധിച്ചെന്നും ഗംഭീര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍