IPL 2025 Suspended: ഐപിഎല്‍ 2025 താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

രേണുക വേണു

വെള്ളി, 9 മെയ് 2025 (12:20 IST)
IPL 2025

IPL 2025 Suspended: ഐപിഎല്‍ 2025 സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ സാഹചര്യം ശാന്തമായ ശേഷം മത്സരങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം ബിസിസിഐ ആലോചിക്കും. 
 
ഐപിഎല്ലിനായി ഇന്ത്യയിലെത്തിയ എല്ലാ വിദേശ താരങ്ങളെയും നാട്ടിലേക്ക് മടക്കി അയക്കും. എല്ലാ താരങ്ങളുടെയും സുരക്ഷ ബിസിസിഐ ഉറപ്പാക്കുമെന്നും അറിയിച്ചു. 
 
' യുദ്ധസമാനമായ സാഹചര്യത്തില്‍ രാജ്യം നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലൊരു കാര്യമായി തോന്നുന്നില്ല,' ബിസിസിഐ നേതൃത്വത്തിലെ ഒരു അംഗം പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ധരംശാലയില്‍ വെച്ച് നടക്കുകയായിരുന്ന പഞ്ചാബ് കിങ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു. മേയ് 25 നു ഐപിഎല്‍ അവസാനിക്കാനിരിക്കെയാണ് സീസണ്‍ പിന്‍വലിച്ചതായി ബിസിസിഐ അറിയിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍