'കങ്കുവ' ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്,തായ്ലാന്‍ഡില്‍ ഷൂട്ടിംഗ് സംഘം

കെ ആര്‍ അനൂപ്
വെള്ളി, 6 ഒക്‌ടോബര്‍ 2023 (15:13 IST)
നടന്‍ സൂര്യയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'കങ്കുവ'.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. 'കങ്കുവ'ഷൂട്ട് കഴിഞ്ഞവര്‍ഷം അവസാനത്തോടെയായിരുന്നു ആരംഭിച്ചത്. അവസാന ഷെഡ്യൂള്‍ തായ്ലാന്‍ഡില്‍ വച്ച് നടക്കും. ക്ലൈമാക്‌സ് രംഗങ്ങള്‍ ഇവിടെ ചിത്രീകരിക്കും. വരുന്ന 25 ദിവസങ്ങള്‍ സൂര്യ ഷൂട്ടിംഗ് തിരക്കിലാകും.
തായ്ലാന്‍ഡിലെ ഒരു വനത്തിലാണ് ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. 10 ഭാഷകളായി ത്രീഡിയില്‍ ആണ് കങ്കുവ ഒരുങ്ങുന്നത്.ദിഷ പഠാനിയാണ് നായിക. പിരീയോഡിക് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാകും സിനിമ.
 
ദേവി ശ്രീ പ്രസാദ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നേരത്തെ ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article