ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

സിആര്‍ രവിചന്ദ്രന്‍

ശനി, 19 ഏപ്രില്‍ 2025 (16:21 IST)
ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ സ്ഥാനാര്‍ഥി രമ്യ സജീവ് ജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കാണ് മത്സരം നടന്നത്. രമ്യയ്ക്ക് 7 വോട്ടും സിപിഎമ്മിലെ മോള്‍ജി രാജീവിന് അഞ്ചു വോട്ടുമാണ് കിട്ടിയത്. 13 അംഗ ഭരണസമിതിയില്‍ പ്രസിഡന്റിന്റെ വോട്ട് അസാധുവായി. 
 
യുഡിഎഫ് അംഗങ്ങള്‍ സിപിഐക്ക് അനുകൂലമായി വോട്ട് ചെയ്തു. യുഡിഎഫിന്റെ വൈസ് പ്രസിഡണ്ടായിരുന്ന ഷീനാ രാജപ്പന്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന്റെ ധാരണ പ്രകാരം അവസാനത്തെ ആറുമാസം കോണ്‍ഗ്രസ് അംഗത്തിന് പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദം നല്‍കാനായിരുന്നു രാജി. സിപിഐ സ്ഥാനാര്‍ത്ഥി രംഗത്ത് എത്തിയതോടെ യുഡിഎഫ് മത്സരത്തില്‍ നിന്ന് മാറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍