പ്രശ്‌നം പഠിക്കാന്‍ കമ്മറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല. ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 69ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശയമാരുടെ പ്രശ്‌നം പഠിക്കാന്‍ കമ്മറ്റിയെ നിയോഗിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ പറഞ്ഞ് കവിളിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം ആശമാര്‍ ആരോപിച്ചിരുന്നു.
സര്‍ക്കാര്‍ അവഗണിക്കുകയും എന്നാല്‍ സ്വന്തം നിലയ്ക്ക് ആശമാര്‍ക്ക് ഓണറേറിയും കൂട്ടി നല്‍കാന്‍ തീരുമാനിച്ച തദ്ദേശസ്ഥാപനങ്ങളെ ഈ മാസം ഇരുപത്തിയൊന്നാം തീയതി സമരവേദിയില്‍ വച്ച് ആദരിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ തീരുമാനത്തോട് സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.