വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കെ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ഏപ്രില്‍ 2025 (21:00 IST)
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന അവസരത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നിയമ ഭേദഗതിക്കെതിരെ ഹര്‍ജികളില്‍ സുപ്രീംകോടതി ഉടന്‍ വാദം കേള്‍ക്കില്ല എന്നാണ് വിവരം. ഈ മാസം 16നാണ് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
 
ഇതുവരെ 12ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുന്നിലെത്തിയിട്ടുള്ളത്. അതേസമയം മുനമ്പത്ത് സ്ഥലം വഖഫ് ആക്കിയ നടപടി ചോദ്യം ചെയ്ത് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം ആരംഭിച്ചു. 
 
1950 സിദ്ദീഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നല്‍കിയ സമ്മതപത്രവും വ്യവസ്ഥകളുമാണ് ട്രൈബ്യൂണല്‍ പരിശോധിച്ചത്. ഇത് വഖഫ് അല്ലെന്നും ദാനം നല്‍കിയതാണെന്നും ആയിരുന്നു ഫറൂഖ് കോളേജിന്റെ വാദം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍