പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍, ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു

നിഹാരിക കെ.എസ്

വെള്ളി, 4 ഏപ്രില്‍ 2025 (08:10 IST)
വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്നു പുലര്‍ച്ചെ 2.33 നാണ് രാജ്യസഭയില്‍ ബില്‍ ബാസാക്കിയത്. ബില്ലിനെ ഭരണപക്ഷത്തുള്ള 128 എംപിമാര്‍ പിന്തുണച്ചു. 95 പേര്‍ മാത്രമാണ് എതിർത്തത്. ഇതോടെ ബില്‍ നിയമമാകും. നിര്‍ദിഷ്ട നിയമനിര്‍മാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവില്‍ വരും. ഇതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഇല്ലാതാകും.
 
ജനത്തിന്റെ വികാരം മനസിലാക്കിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ബില്ലിനെ പിന്തുണയ്ക്കണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെടുന്നു. എംപിമാരോട് വിഷയം ഉന്നയിച്ചിട്ട് പരിഹാരമില്ലാത്തതു കൊണ്ടാണ് തങ്ങളോട് പറഞ്ഞതെന്നും കിരണ്‍ റിജിജു.
 
കര്‍ണാടക വഖഫില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ രാജ്യസഭയില്‍ ആരോപിച്ചു. വഖഫ് ഭൂമി കയ്യേറ്റം നടത്തിയിട്ടില്ലെന്ന് വാദിച്ച മല്ലികാര്‍ജുന്‍ ഖര്‍ഗെ, ആരോപണങ്ങള്‍ തെളിയിക്കാന്‍ ബിജെപി തയ്യാറാകണമെന്നും അല്ലെങ്കില്‍ അനുരാഗ് ഠാക്കൂര്‍ രാജിവയ്ക്കണമെന്നും പറഞ്ഞു. ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ എടുത്തുമാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചര്‍ച്ചയില്‍ സംസാരിക്കവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. 
 
അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ ഘടനമാറ്റുന്ന നടപടികളില്‍ തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് ജോണ്‍ ബ്രിട്ടാസ് എംപിയും സംസാരിച്ചു. ജനങ്ങള്‍ക്കിടയില്‍ എല്ലാവിധത്തിലും ഭിന്നിപ്പുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഭരണഘടനയില്‍ വിശ്വാസമുണ്ടെങ്കില്‍ വഖഫ് ബില്‍ പിന്‍വലിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍