കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ പിഴ അടച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 3 ഏപ്രില്‍ 2025 (14:05 IST)
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ പിഴ അടച്ചു. ആറുമാസം മുന്‍പ് നടന്ന സംഭവത്തിലാണ് നടപടി. മുളവുകാട് പഞ്ചായത്ത് അധികൃതരാണ് ഗായകന് 25000 രൂപ പിഴയുടെ നോട്ടീസ് അയച്ചത്. എം ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം വൈറലായിരുന്നു.
 
വിനോദസഞ്ചാരിയായ യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മന്ത്രി എംപി രാജേഷിന്റെ മാലിന്യ നിര്‍മാജനത്തെ പറ്റിയുള്ള അഭിമുഖം കണ്ട ശേഷം വീഡിയോയ്ക്ക് താഴെ യുവാവ് ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം എറിഞ്ഞതെന്ന് വ്യക്തമായെങ്കിലും ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
 
വീഡിയോ ശ്രദ്ധിച്ച മന്ത്രി തെളിവുസഹിതം പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് ഗായകന് പിഴ നോട്ടീസ് നല്‍കിയത്. ഗായകന്‍ പിഴ കൊടുക്കുമ്പോള്‍ തെളിവ് നല്‍കിയ യുവാവിന് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍