നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. മയക്കു മരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസെടുത്തതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗിക്കുക, ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനിനെതിരെ കേസ് എടുത്തിട്ടുള്ളത്.
ഷൈനിന്റെ മൊഴികളിലെ വൈരുദ്ധ്യവും കേസെടുക്കുന്നതിന് കാരണമായിട്ടുണ്ട്. ഷൈനിന്റെ അറസ്റ്റ് സിനിമ ലോകത്തെ തന്നെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ലഹരി പരിശോധന നടന്ന രാത്രിയില്‍ ഹോട്ടലിലുണ്ടായ സംഭവങ്ങള്‍ വിശദമായി പോലീസ് ചോദിച്ചിട്ടുണ്ട്. ലഹരി റൈഡ് നടക്കുമ്പോള്‍ എന്തിന് ഓടി രക്ഷപ്പെട്ടു എന്നതാണ് പോലീസ് പ്രധാനമായും ഷൈനിനോട് ചോദിച്ചത്. ഷൈന്‍ ടോം ചാക്കോയുടെ ഒരു മാസത്തെ കോള്‍ ലിസ്റ്റ് പോലീസ് ശേഖരിച്ചിട്ടുണ്ട്.