ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

സിആര്‍ രവിചന്ദ്രന്‍

ശനി, 19 ഏപ്രില്‍ 2025 (17:55 IST)
ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു. കഴിഞ്ഞ ദിവസമാണ് ഇറ്റലിയില്‍ ആദ്യമായി ഇത്തരത്തിലുള്ള സംവിധാനം ഒരുക്കിയത്. തടവുകാര്‍ക്ക് തങ്ങളെ സന്ദര്‍ശിക്കാന്‍ എത്തുന്ന പങ്കാളികളുമായി അടുത്തിടപഴുകുന്നതിന് അവകാശമുണ്ടെന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ കോര്‍ട്ടിന്റെ വിധിയെ തുടര്‍ന്നാണ് തടവുകാരില്‍ ചിലര്‍ക്ക് ഇത്തരത്തിലുള്ള അവകാശം ലഭിച്ചത്. ആംപ്രിയയിലെ ജയിലിലെ തടവുകാരനാണ് ആദ്യമായി ഇത് സംബന്ധിച്ചു അവകാശം ലഭിച്ചത്.
 
ഇത് കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട സ്വകാര്യത സംരക്ഷിക്കേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയില്ലെന്ന് ആംപ്രിയയിലെ ജയില്‍ അധികൃതര്‍ വാര്‍ത്താമാധ്യമങ്ങളോട് പ്രതികരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ഇത്തരത്തില്‍ പങ്കാളികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കുമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രണ്ടുമണിക്കൂര്‍ നേരം കിടക്കയും ടോയ്‌ലറ്റുമുള്ള ഒരു മുറിയില്‍ പങ്കാളിയുമായി സമയം ചെലവഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
 
അതേസമയം ആവശ്യമെങ്കില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മുറിക്കുള്ളില്‍ പ്രവേശിക്കുന്നതിനായി മുറിയുടെ വാതില്‍ പൂട്ടരുതെന്ന നിര്‍ദേശവും ഇതില്‍ ഉള്‍പ്പെടുന്നു. ഇറ്റലിയില്‍ ജയിലുകളില്‍ ആത്മഹത്യ നിരക്ക് ഈയിടെയായി കൂടിയിട്ടുണ്ട്. 62,000 ത്തില്‍ അധികം തടവുകാരാണ് ഇറ്റലിയില്‍ നിലവിലുള്ളത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ നിയമം കൊണ്ടുവന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍