നേഷൻസ് ലീഗിൽ പോർച്ചുഗലിനും ഇറ്റലിക്കും സ്പെയിനിനും ഞെട്ടിക്കുന്ന തോൽവി, സമനിലയുമായി രക്ഷപ്പെട്ട് സ്പെയിൻ

അഭിറാം മനോഹർ

വെള്ളി, 21 മാര്‍ച്ച് 2025 (12:20 IST)
Denmark- Portugal
യുവേഫ നേഷന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഡെന്മാര്‍ക്ക്. മത്സരത്തിന്റെ 78മത്തെ മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റാസ്മസ് ഹോയ്‌ളണ്ടാണ് വിജയഗോള്‍ നേടിയത്.രണ്ടാം പാദമത്സരത്തില്‍ 2 ഗോള്‍ വ്യത്യാസത്തില്‍ വിജയിച്ചില്ലെങ്കില്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്താകുമെന്ന നിലയിലാണ് പോര്‍ച്ചുഗല്‍.
 
 അതേസമയം മറ്റൊരു മത്സരത്തില്‍ ശക്തരായ ഫ്രാന്‍സിനെ ക്രൊയേഷ്യ പരാജയപ്പെടുത്തി. എതിരില്ലാത്ത 2 ഗോളുകള്‍ക്കായിരുന്നു ക്രൊയേഷ്യയുടെ വിജയം. ആന്റെ ബുഡിമറും ഇവാന്‍ പെരിസിച്ചുമാണ് ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഇറ്റലിയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് ജര്‍മനി പരാജയപ്പെടുത്തി. സ്‌പെയിനും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. സ്‌കോര്‍: 2-2
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍