F C Barcelona :രണ്ടടിച്ചപ്പോള്‍ തോറ്റെന്ന് കരുതിയോ, ചാര്‍ത്തില്‍ നിന്നും തിരിച്ചുവരും ഫ്‌ളിക്കിന്റെ പിള്ളേര്‍, അത്‌ലറ്റിക്കോയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം ലാലിഗയില്‍ ബാഴ്‌സ വീണ്ടും തലപ്പത്ത്

അഭിറാം മനോഹർ

തിങ്കള്‍, 17 മാര്‍ച്ച് 2025 (15:12 IST)
Barcelona
അത്‌ലറ്റികോ മാഡ്രിഡിനെതിരായ ആവേശകരമായ മത്സരത്തില്‍ 4-2ന്റെ വിജയം കൊയ്ത് ബാഴ്‌സലോണ. മത്സരത്തിന്റെ 70 മിനിറ്റ് സമയവും 2 ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ബാഴ്‌സലോണ അവസാനഘട്ടത്തില്‍ സ്വപ്നതുല്യമായ കുതിപ്പ് നടത്തിയത്. വിജയത്തോടെ ലാലിഗ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചു. 27 മത്സരങ്ങളില്‍ നിന്നും 60 പോയന്റുകളാണ് സീസണില്‍ ബാഴ്‌സയ്ക്കുള്ളത്.
 
മത്സരത്തിന്റെ 45മത്തെ മിനിറ്റില്‍ അലക്‌സാണ്ടര്‍ സോര്‍ലോത്തും എഴുപതാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസുമാണ് അത്‌ലറ്റികോയ്ക്കായി ഗോളുകള്‍ കണ്ടെത്തിയത്. 72 മിനിറ്റ് വരെ ഗോള്‍ നില ഈ രീതിയില്‍ തുടര്‍ന്നു. എന്നാല്‍ 72മത്തെ മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയിലൂടെയും 78ആം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെയും ഗോള്‍ മടക്കി. മത്സരത്തിന്റെ 92,98 മിനിറ്റുകളില്‍ ലാമിന്‍ യമാലും ഫെറാന്‍ ടോറസും ഗോളുകള്‍ കണ്ടെത്തിയതോടെയാണ് ബാഴ്‌സ വിജയം ഉറപ്പിച്ചത്.
 
 വിജയത്തോടെ 60 പോയിന്റുമായി റയല്‍ മാഡ്രിഡിനൊപ്പം ഒന്നാമതെത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചു. എന്നാല്‍ മാഡ്രിഡിനേക്കാള്‍ ഒരു മത്സരം കുറവാണ് ബാഴ്‌സലോണ കളിച്ചിട്ടുള്ളത്,
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍