ബാഴ്സലോണയുടെ കിരീടസാധ്യതകൾ പ്രവചിക്കാനുള്ള സമയമായിട്ടില്ല: ഹാൻസി ഫ്ളിക്ക്

അഭിറാം മനോഹർ

ബുധന്‍, 12 മാര്‍ച്ച് 2025 (20:16 IST)
ലയണല്‍ മെസ്സിയും, ഇനിയേസ്റ്റയും നെയ്മറുമടക്കമുള്ള സുവര്‍ണ തലമുറ ടീം വിട്ടതോടെ പരാജയത്തിന്റെ പടുകുഴിയിലായിരുന്നു ബാഴ്‌സലോണ. ഇനിയും ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് കരുതിയിടത്ത് നിന്ന് ബാഴ്‌സ തിരിച്ചുവന്നത് വീണ്ടുമൊരിക്കല്‍ കൂടി ബാഴ്‌സലോണയുടെ ഫുട്‌ബോള്‍ അക്കാദമിയായ ലാ മാസിയയിലൂടെയായിരുന്നു. ഇതിന് പിന്നില്‍ നിന്നതോ ജര്‍മന്‍ കോച്ചായ ഹാന്‍സി ഫ്‌ലിക്കും.
 
 നിലവില്‍ ഈ സീസണില്‍ മൂന്ന് പ്രധാനകിരീടങ്ങള്‍ സ്വന്തമാക്കാനുള്ള സാധ്യത ബാഴ്‌സയ്ക്കുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ യോഗ്യത നേടിയെങ്കിലും ബാഴ്‌സലോണയുടെ കിരീടസാധ്യതകളെ പറ്റി പറയാന്‍ സമയമായിട്ടില്ലെന്നാണ് പരിശീലകനായ ഹാന്‍സി ഫ്‌ളിക്ക് പറയുന്നത്. ആദ്യം നമ്മള്‍ ക്വാര്‍ട്ടറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും എതിരാളികള്‍ക്കായി നന്നായി തയ്യാറാവുകയുമാണ് ചെയ്യേണ്ടത്. ചാമ്പ്യന്‍സ് ലീഗ് വളരെയേറെ പ്രയാസമേറിയതാണ്. ആ ദൂരം താണ്ടാന്‍ തക്കവണ്ണം മികച്ചവരാവാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിനായി ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്. ഹാന്‍സി ഫ്‌ലിക്ക് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍